ഇന്ത്യ ~ ക്യാനഡ തര്‍ക്കം അയയുന്നു; കാര്‍ണിയുടെ ക്ഷണം സ്വീകരിച്ച് മോദി ജി7 ഉച്ചകോടിക്ക്
ന്യൂഡല്‍ഹി: ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കാനഡയില്‍ വച്ചു നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മോദി എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. നയതന്ത്ര ബന്ധം ഉള്‍പ്പെടെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം നേരത്തെ വഷളായിരുന്നു.
ഈ സാഹചര്യത്തിലാണ് ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിന് കനേഡിയന്‍ പ്രധാനമന്ത്രിയില്‍ നിന്നും ക്ഷണം ലഭിച്ചിരിക്കുന്നത്. ഉച്ചക്കോടിയില്‍ അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും.
Comments: